ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ (86) കബറടക്കം ഷിയാ വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ നടന്നു. ഒരാഴ്ച നീണ്ട അനുസ്മരണച്ചടങ്ങുകൾക്കും പൊതുദർശനത്തിനും ശേഷമാണ് നാലു പതിറ്റാണ്ടിലേറെ രാജ്യത്തെ നയിച്ച ആത്മീയ നേതാവിന് ഔദ്യോഗികമായി അന്ത്യാഞ്ജലി അർപ്പിച്ചത്.
ഖമനയിയുടെ ജന്മനാടായ മഷ്ഹദിലേക്ക് പുലർച്ചെ മുതൽ ആയിരക്കണക്കിന് അനുയായികൾ വിലാപയാത്രയായി ഒഴുകിയെത്തി. ......
മാസച്യുസെറ്റ്സ്: ലോകകപ്പിൽ ഫ്രാൻസിന്റെ കുതിപ്പ് തുടരുന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയ ഫ്രഞ്ച് ടീം തുടർച്ചയായ മൂന്നാം ലോകകപ്പിലും സെമിഫൈനലിൽ ഇടംപിടിച്ചു. ......
കൊച്ചി: ഉപഭോക്തൃ സംതൃപ്തി (ISO 10004) ഉൾപ്പെടെ ISO 9001, ISO 22000, HACCP, ISO 45001 എന്നീ അഞ്ച് അന്താരാഷ്ട്ര ISO അംഗീകാരങ്ങൾ വീ കേ വീസ് കാറ്ററേഴ്സിന് ലഭിച്ചു. എറണാകുളം രാമവർമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ISO ഡയറക്ടർ ശ്രീ ശ്രീകുമാർ സ്ഥാപന ഉടമ ശ്രീ വി. ......
മേടം: ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത. എന്നാൽ വൈകിട്ട് 7 മണിക്കുശേഷം കാര്യപരാജയം, മാനസിക സമ്മർദം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം എന്നിവ നേരിടേണ്ടിവരും.
ഇടവം: തുടക്കത്തിൽ കാര്യതടസ്സം, ധനതടസ്സം, യാത്രാവിഘ്നം, കലഹം, മനഃപ്രയാസം എന്നിവ അനുഭവപ്പെടാം. ......
കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി 5 ലക്ഷം സമ്മാനത്തുകയുള്ള 'ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്' ഉൾപ്പടെ 38 വിഭാഗങ്ങളിലായി 2025-ലെ സംസ്ഥാന കർഷക അവാർഡുകൾക്ക് സർക്കാർ അംഗീകാരം നൽകി. ഇതോടൊപ്പം 'മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ (Urban Rooftop Farmer)', 'ഉദ്യാന ശ്രേഷ്ഠ' എന്നീ രണ്ട് പുതിയ വിഭാഗങ്ങളും (50,000 വീതം, ഫലകം, സർട്ടിഫിക്കറ്റ്) ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന കർഷക അവാർഡുകളിൽ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള 'സി. ......
സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് എസ്.ഐ.ടി പ്രവർത്തിക്കുക. ......
കടത്തനാടിന്റെ നായകനും കുറ്റ്യാടി MLA കൂടിയായ പ്രിയ പാറക്കൽ അബ്ദുല്ല സാഹിബിനെ കെഎംസിസി ഖത്തർ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു.......
കൊച്ചി നഗരസഭയുടെയും സംസ്ഥാന ശിശു വികസന വകുപ്പിന്റെയും കീഴിൽ ചമ്പക്കരയിൽ പ്രവർത്തിച്ച് വരുന്ന ഗവൺമെന്റ് മഹിളാ മന്ദിരത്തിലെ അന്തേവാസിയായ കുമാരി പ്രിയാ മോൾ രവി വിവാഹിതയായി. . ......
ഡൽഹിയിൽ കേരളത്തിന്റെ 'യഥാർഥ അംബാസിഡർമാരായി' എല്ലാ എം പിമാരും ഒരു ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ചേർന്ന എം പിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ എം പിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേർക്കുന്നത്. ......
പിരിച്ചുവിടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഒന്നും അടിസ്ഥാനമില്ലാത്തതാണെന്നും, മിഷൻ സമുദ്രയുടെ പേരിൽ നടത്താൻ പോകുന്ന കടൽ മേഖലയിലെ വലിയ കൊള്ളയുടെ ഭാഗമാണ് ബോർഡ് പിരിച്ചുവിടല്ലെന്നും മുൻ തുറമുഖ വകുപ്പ് മന്ത്രി കൂടിയായ വി എൻ വാസവൻ പറഞ്ഞു.
കേന്ദ്രത്തിൻ്റെയും, ബിജെപി പ്രതിനിധികളെയും ഉൾപ്പെടുത്തി പുതിയ ബോർഡ് സ്ഥാപിച്ചത് ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.ബോർഡ് പിരിച്ചു വിട്ടത് പ്രതിഷേധാർഹമാണ്. ബോർഡ് നേതൃത്വത്തിൽനിരവധി പ്രൊജക്റ്റ് തയ്യാറാക്കി പ്രവർത്തിച്ചു വരികയായിരുന്നുവെന്നും, CAG റിപ്പോർട്ട് നടപ്പാക്കേണ്ട ബാധ്യത ഇപ്പോഴത്തെ ബോർഡിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പഴയ ബോർഡിനെ കുറിച്ചാണ് ഇത്തരം പരാതി ഉയർന്നത്.വിഷയത്തിൽ ഇ.പി ജയരാജൻ പാർട്ടിയിൽ നിലപാടിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിച്ചിട്ടില്ല. ജയരാജൻ കൂടി ഉള്ള യോഗത്തിലാണ് പാർട്ടി നിലപാട് ചർച്ച ചെയ്തത്. ......